തന്ത്രിയെ വിടാതെ പിന്തുടരുന്നെന്ന പ്രതീതി ഒഴിവാക്കാൻ ശ്രമം? ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന

Published : Feb 21, 2026, 12:08 PM IST
tantri kandaru rajeevaru

Synopsis

അറസ്റ്റിൽ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും എസ്ഐടി അന്വേഷണത്തിൽ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പുനരാലോചന. തൽക്കാലം എസ്ഐടി അപ്പീൽ നൽകിയേക്കില്ല. വിടാതെ പിന്തുടരുന്നെന്ന പ്രതീതി ഒഴിവാക്കാനാണ് ശ്രമം. നീക്കത്തിന് പിന്നിൽ രാഷ്ട്രീയ തീരുമാനമെന്നും സൂചനയുണ്ട്. അതേസമയം, തന്ത്രിയുടെ അറസ്റ്റിൽ ഗൂഢാലോചനയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തന്ത്രിയുടെ വാദങ്ങള്‍ക്കെതിരെയാണ് മന്ത്രി രം​ഗത്തെത്തിയത്. അറസ്റ്റിൽ സര്‍ക്കാര്‍ ഗൂഢാലോചനയില്ലെന്നും സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും എസ്ഐടി അന്വേഷണത്തിൽ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇടപെടാനാകുമായിരുന്നെങ്കിൽ പത്മകുമാര്‍ അറസ്റ്റിലാകുമായിരുന്നോയെന്നും മന്ത്രി ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരേ ടിക്കറ്റിൽ വീണത് പലർ; തലസ്ഥാനത്ത് നിരവധി ലോട്ടറി ഏജൻ്റുമാരെ പറ്റിച്ചയാളെ കണ്ടെത്താൻ പൊലീസ്; വ്യാജ ലോട്ടറി വില്ലൻ!
ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്