അതീവ രഹസ്യമായി പൊലീസിൻ്റെ നീക്കം, റിസോർട്ടിലെ മുറിയിലും വാടകവീട്ടിൽ നിന്നുമായി ആറുപേർ പിടിയിൽ; മയക്കുമരുന്ന് കണ്ടെടുത്തു

Published : May 09, 2026, 06:27 PM IST
MDMA

Synopsis

കൊച്ചി നഗരത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ അറസ്റ്റിലായി. തൃപ്പൂണിത്തുറയിലെ റിസോർട്ടിൽ നിന്നും കരിമുകളിലെ വീട്ടിൽ നിന്നുമായി എം.ഡി.എം.എ, എക്സ്റ്റസി ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ലഹരി ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊച്ചി: എറണാകുളം നഗരത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ പിടിയിലായി. തൃപ്പൂണിത്തുറയിലെ റിസോർട്ടിൽ നിന്നും കരിമുകളിലെ വീട്ടിൽ നിന്നുമായി എം.ഡി.എം.എ, എക്സ്റ്റസി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ഷാഹിൻഷാ എന്നിവരുടെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് ഈ ഓപ്പറേഷൻ നടത്തിയത്.

തൃപ്പൂണിത്തുറ പേട്ട ഭാഗത്തുള്ള 'അക്വേറിയ ദ ബുട്ടീക്' റിസോർട്ടിലെ 208-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്. തൃക്കാക്കര സ്വദേശി ഉനൈസ് (34), കണ്ണാടിക്കാട് സ്വദേശി റോനിഷ് ആൻ്റണി (28), തൃപ്പൂണിത്തുറ സ്വദേശി അക്വീൻ ഷിബു (22) എന്നിവരെയാണ് 11.13 ഗ്രാം എക്സ്റ്റസി ഗുളികകളും 6.10 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്പലമേട് കരിമുകൾ ഭാഗത്തുള്ള ഫാക്ട് കോളനിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 19.720 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പുത്തൻകുരിശ് കരിമുകൾ സ്വദേശികളായ അഖിൽ അപ്പു (30), സൂരജ് സുനിൽ (27), അഭിഷേക് (28) എന്നിവരാണ് ഇവിടെ നിന്നും പിടിയിലായത്. ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,370 രൂപയും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ലഹരി ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ സ്റ്റാലിന്‍റെ ആദ്യ പ്രതികരണം; 'നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയില്ല', ഒപ്പം നിന്നവ‍ർക്ക് നന്ദി
ഹൈദരാബാദിൽ ദിവസങ്ങളോളം തങ്ങി കൊച്ചി പൊലീസിൻ്റെ ഓപ്പറേഷൻ: പിടിയിലായ രണ്ട് പേരും സൈബർ തട്ടിപ്പുകളിലെ പ്രധാനികൾ