തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

Published : Jun 26, 2026, 06:33 AM IST
 Bangladeshis arrested in Ernakulam

Synopsis

തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇൻ്റലിജൻസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പൊലീസ് പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇൻ്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് പിടിയിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കലായിരുന്നു ഇവരുടെ ജോലി.

എരൂർ കോഴിവെട്ടുംവെളിയുടെ കിഴക്ക് ഭാഗത്ത് രണ്ട് വാടക വീടുകളിലായി താമസിച്ചിരുന്ന 6 പേരെയാണ് പിടികൂടിയത്. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവരിൽ രണ്ടു പേർ ഒരു വീട്ടിലും മറ്റ് നാല് പേർ വേറൊരു വീട്ടിലുമായിട്ടാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ടു പേർ സഹോദരങ്ങളാണ്. ഹിൽപാലസ് പൊലീസിന് കൈമാറിയ 6 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3 ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കോതമം​ഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി