'കാറിൽ വന്നയാൾ മർദ്ദിച്ചെ'ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

Published : Nov 04, 2022, 03:51 PM ISTUpdated : Nov 04, 2022, 03:53 PM IST
'കാറിൽ വന്നയാൾ മർദ്ദിച്ചെ'ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

Synopsis

കാറിൽ‌ ചാരി നിന്നു എന്ന് പറഞ്ഞാണ് മുഹ​മ്മദ് ഷിനാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനായ ​​ഗണേഷ് ആണ് ആക്രമിക്കപ്പെട്ടത്. 

കണ്ണൂർ: കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസ്സുകാരൻ ​ഗണേഷ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ്റേ പരിശോധനയിൽ വെളിപ്പെട്ടത്. കാറിൽ വന്നയാൾ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.  വാരിയെല്ലിലെ എല്ലുകൾക്ക് ചതവുണ്ടെന്ന് എക്സ് റേ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 

ഇന്നലെ രാത്രിയിൽ സംഭവം നടന്ന ഉടനെ അഭിഭാഷകനാണ് ഈ കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ സ്കാനിം​ഗ് സൗകര്യമില്ലാത്തതിനാൽ അഭിഭാഷകൻ കുട്ടിയെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് സ്കാനിം​ഗ് എടുത്തതിന് ശേഷം തിരികെ  ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാറിൽ വന്നയാൾ മർദ്ദിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ മൊഴി. മർദ്ദിച്ചത് കണ്ടു എന്ന് രക്ഷിതാക്കളും പറയുന്നുണ്ട്. ആരോ​ഗ്യപരമായി വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ് കു‍ഞ്ഞ്. ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ഇന്നലെ രാത്രിയാണ് സംഭവം. കാറിൽ‌ ചാരി നിന്നു എന്ന് പറഞ്ഞാണ് മുഹ​മ്മദ് ഷിനാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനായ ​​ഗണേഷ് ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാൾ ഉന്നയിച്ചത്.  പിന്നാലെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. യുവ അഭിഭാഷകനാണ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.  


കാറിൽ ചാരിയതിന് 6 വയസുകാരനെ ചവിട്ടിയ സംഭവം;കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്, കുട്ടിക്ക് ചികിത്സ ഉറപ്പാക്കും

'ഒടുവിൽ നടപടി'; തലശ്ശേരിയിൽ പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്, പ്രതി അറസ്റ്റിൽ

കൊടുംക്രൂരത; കാറിൽ ചാരിയതിന് പിഞ്ചുബാലന് ക്രൂര മർദ്ദനം, സംഭവം തലശേരിയില്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും