കായംകുളത്തെ വ്യാപാരിയുടെ കുടുംബത്തിൽ രണ്ട് കുഞ്ഞുങ്ങൾ അടക്കം 16 പേര്‍ക്ക് കൊവിഡ്

By Web TeamFirst Published Jul 3, 2020, 7:12 PM IST
Highlights

എട്ടും, ഒൻപതും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അടക്കമാണ് വൈറസ് ബാധയുണ്ടായത്. വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടുദിവസത്തിനുള്ളില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്കാണ് രണ്ടുദിവസത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ 12 കൊവിഡ് രോഗികളില്‍ 11 ഉം ഈ കുടുംബത്തിലേതാണ്. എട്ടും, ഒൻപതും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അടക്കമാണ് വൈറസ് ബാധയുണ്ടായത്. വ്യാപാരിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് ദിവസത്തിനിടെ ആലപ്പുഴ ജില്ലയിലെ സമ്പർക്ക  രോഗികളുടെ എണ്ണം 18 ആയിരിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു പിഡബ്ല്യുഡി ഉദ്യോഗസ്ഥയുമുണ്ട്. 

ആലപ്പുഴ ജില്ലയിൽ ഉറവിടം വ്യക്തമാകാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യവ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുന്നതിനാൽ കായംകുളം മാർക്കറ്റും നഗരസഭയിലെ എല്ലാ വാർഡുകളും അടച്ചു. തെക്കേക്കര പഞ്ചായത്തും കണ്ടെയിന്‍മെന്‍റ് സോൺ ആക്കിയിരിക്കുകയാണ്.


 

click me!