കൈതച്ചക്ക തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു; കാണാതായ മാത്യു തോമസിന്റേത് 

Published : Mar 06, 2025, 05:16 PM IST
കൈതച്ചക്ക തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു; കാണാതായ മാത്യു തോമസിന്റേത് 

Synopsis

ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്.  

കോട്ടയം : മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബർ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. മാത്യു തോമസിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. 

മേവട-മൂലേത്തുണ്ടി റോഡിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈതത്തോട്ടത്തിൽ 3നു വൈകിട്ട് 6 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ലരിയാനായി എത്തിയ ബന്ധുവാണ് അസ്ഥികൂടം കണ്ടത്. ഡിസംബർ 21നാണ് മാത്യു തോമസിനെ കാണാതായത്. ഇയാളുടെ വീടിന് അര കിലോമീറ്റർ അകലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈതകൾക്കിടയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം കാണാതായ മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. മാത്യു ധരിച്ചിരുന്ന വസ്ത്രങ്ങളാണിതെന്ന് മക്കൾ തിരിച്ചറിഞ്ഞു.4 ഏക്കറിലേറെ വരുന്ന കൈതത്തോട്ടത്തിൽ റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്. ബംഗാളികൾ ഇവിടെ പണിക്കെത്തിയിരുന്നു. ഇവർ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെങ്കിലും ആരെയും അറിയിച്ചില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ: വെട്ടിലായി സർക്കാരും എൽഡിഎഫും; ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും
ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ: വെട്ടിലായി സർക്കാരും എൽഡിഎഫും; ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും