എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, 'കുട്ടികൾക്ക് പാർശ്വഫലം ഉണ്ടായാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും'

Published : Oct 23, 2026, 06:01 PM IST
M V Govindan

Synopsis

എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി. ക്ലിനിക്കൽ ടെസ്റ്റിനുള്ള മരുന്ന് ആശുപത്രിയിൽ എത്തിയതും പിൻവലിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്

തിരുവനന്തപുരം: എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ രംഗത്ത്. എസ് എം എ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഗോവിന്ദൻ, ആരോഗ്യമന്ത്രി കൃത്യമായി മറുപടി പറയുന്നില്ലെന്ന് വിമർശിച്ചുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തിയെന്നും കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചതെന്നുമടക്കമുള്ള ചോദ്യങ്ങളാണ് സി പി എം സംസ്ഥാന സെക്രട്ടറി ഉയർത്തിയത്.

എം വി ഗോവിന്ദന്‍റെ 6 ചോദ്യങ്ങൾ

1 ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തി?

2 കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചത്?

3 ഈ മരുന്നിന്‍റെ ക്ലിനിക്കിൽ പരിശോധന പൂർത്തിയായിട്ടുണ്ടോ? രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു

4 മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണപരിശോധന നടത്തിയിട്ടുണ്ടോ?

5 ടെൻഡർ വിളിക്കാൻ കാലതാമസം വന്നത് എന്തുകൊണ്ട്, ഒരു കമ്പനിക്ക് വേണ്ടി മാത്രം പ്രത്യേക ഇളവ് നൽകിയത് എന്തിന്?

6 കുട്ടികൾക്ക് പാർശ്വഫലം ഉണ്ടായാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും

ആരോഗ്യമന്ത്രിക്കെതിരെ ഇന്നലെ ആരോപണം ഉയർത്തിയ 3 സി പി എം മുൻ ആരോഗ്യമന്ത്രിമാരെ കെ മുരളീധരൻ അധിക്ഷേപിച്ചുവെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി വിമർശനം ഉന്നയിച്ചു. ആരോഗ്യമന്ത്രി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ്. മറുപടി ഇല്ലാത്തതിനാലാണ് പി കെ ശ്രീമതിയെയും കെ കെ ശൈലജയെയും വീണ ജോർജിനെയും മുരളീധരൻ ചീത്ത പറഞ്ഞത്. അദ്ദേഹം ഉപയോഗിച്ച പദം ഞാനിവിടെ പറയുന്നില്ല. വൃത്തികെട്ട രീതിയിലാണ് ആരോഗ്യമന്ത്രി നിലപാടെടുത്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആരോപണം തള്ളി മന്ത്രിയും വിദഗ്ധരും

അതേസമയം എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നിനെതിരായ മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങളെ തള്ളി ആരോഗ്യമന്ത്രിയും വിദഗ്ധരും രംഗത്തെത്തിയിരുന്നു. ജനറിക് മരുന്നിന് ബയോ ഇക്വലൻസ് പരിശോധന ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ വിശദീകരണം. ആരോപണങ്ങൾക്ക് പിന്നിൽ മരുന്ന് കമ്പനിയുടെ പങ്കുണ്ടാകാമെന്നും മന്ത്രി ആരോപിച്ചു. നാറ്റ്കോ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പണം നൽകിയെന്നായിരുന്നു സി പി എം മുൻ മന്ത്രിമാരുടെ ആരോപണം. മരുന്നിന്‍റെ ബയോ ഇക്വലൻസ് പരിശോധന നടത്തിയില്ലെന്നടക്കമുള്ള ആരോപണങ്ങളും പി കെ ശ്രീമതിയും കെ കെ ഷൈലജയും വീണാ ജോർജ്ജും ഉന്നയിച്ചിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൈരളി, ശ്രീ, നിള തിയേറ്ററുകളിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; 'അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം'
റേഷന്‍ കാര്‍ഡ് ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം: സമയപരിധിയില്‍ ഇളവ് വേണം, കേന്ദ്രത്തിന് കത്തയച്ച് മന്ത്രി