Latest Videos

സൈക്കിള്‍ ചവിട്ടണം, ഒടിക്കളിക്കണം; അഭിനവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് നമ്മുടെ കൈത്താങ്ങ് വേണം

By Web TeamFirst Published Jul 13, 2021, 1:43 PM IST
Highlights

കണ്ണൂരിലെ മുഹമ്മദിനെ പോലെ അഭിനവും നമ്മുടെ പരിഗണന അര്‍ഹിക്കുന്നുണ്ട്. എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച അഭിനവ് ഉള്‍പ്പെടെയുളള കുഞ്ഞുങ്ങളുടെ ജീവിക്കാനുളള സ്വപ്നത്തിന് നിറം പകരേണ്ട ഉത്തരവാദിത്തം നമ്മുടെ സര്‍ക്കാരുകള്‍ക്കുമുണ്ട്.
 

കൊല്ലം: കൂട്ടുകാര്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടണം, മറ്റുള്ളവരെപ്പോലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓടിക്കളിക്കണം...ഇത്രയൊക്കെ മാത്രമേ അഭിനവിന് ആഗ്രഹമുള്ളൂ. പക്ഷേ അഭിനവിന്റെ ആഗ്രഹം പൂര്‍ത്തിയാകണമെങ്കില്‍ കോടിക്കണക്കിന് രൂപ മാതാപിതാക്കള്‍ ചെലവാക്കണം. പക്ഷേ സാധാരണക്കാരായ ഇവര്‍ക്ക് എങ്ങനെ ഇത്ര വലിയ തുക ഒപ്പിക്കാനാകും എന്നത് ചോദ്യചിഹ്നമാണ്. 

മലയാളി കഴിഞ്ഞ ദിവസം ഏറ്റവും അധികം ചര്‍ച്ച ചെയ്തതാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന രോഗം. അഭിനവിന്റെ സ്വപ്‌നങ്ങള്‍ക്കും വിലങ്ങുതടിയായത് ഈ രോഗമാണ്. അഭിനവിന് നന്നായി കഥയൊക്കെ പറയാനറിയാം. പക്ഷേ കളിച്ചു നടക്കണ്ട ഈ എട്ടാം വയസില്‍ മുച്ചക്ര കസേരയില്‍ നിന്ന് ഇറങ്ങാനാവാത്തതിന്റെ സങ്കടമാണ് അവന്‍ പറയുന്നത്.

വിപണിയില്‍ ആറു കോടി രൂപ ചെലവു വരുന്ന സ്പിന്റാസ മരുന്ന് കുത്തിവയ്ക്കുക മാത്രമാണ് മകനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുളള ഏക വഴിയെന്ന് അഭിനവിന്റെ അച്ഛനും അമ്മയ്ക്കും അറിയാം. പക്ഷേ കടംവീട്ടാനാകാതെ വീടുതന്നെ ജപ്തിയായി പോകുന്ന സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവര്‍. അതുകൊണ്ടുതന്നെ അത്രയും വലിയ തുകയെ കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാത്ത സ്ഥിതിയാണിപ്പോള്‍.

മകന്റെ രോഗമറിഞ്ഞ് എട്ടു വര്‍ഷം മുമ്പ് ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ വന്നതാണ് പിതാവ് ബിനു. ഇന്ന് മകനും ചുറ്റും മാത്രമായി ജീവിതം ചുരുങ്ങിയ ഈ പിതാവിന് എങ്ങിനെ മുന്നോട്ടു പോകുമെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല. കണ്ണൂരിലെ മുഹമ്മദിനെ പോലെ അഭിനവും നമ്മുടെ പരിഗണന അര്‍ഹിക്കുന്നുണ്ട്. എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച അഭിനവ് ഉള്‍പ്പെടെയുളള കുഞ്ഞുങ്ങളുടെ ജീവിക്കാനുളള സ്വപ്നത്തിന് നിറം പകരേണ്ട ഉത്തരവാദിത്തം നമ്മുടെ സര്‍ക്കാരുകള്‍ക്കുമുണ്ട്. അഭിനവിന്റെ ചികിത്സാ ധനസമാഹരണത്തിനായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങള്‍ അഭിനവ് ബിഎസ്
അക്കൗണ്ട് നമ്പര്‍ 5836108000775, IFSC Cofe: CNRB0005836, CANARA BANK MYLOM.
 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!