
തിരുവനന്തപുരം : സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്. സ്മാർട്ട് കാർഡിനായുള്ള ശ്രമം കേരളം 2001 ൽ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ മോട്ടോർ വാഹന നിയമത്തിൽ തുടർച്ചയായി വന്ന ഭേദഗതികളും ടെൻഡർ വിഷയത്തിലെ കോടതിനടപടികളും മൂലമാണ് നീണ്ടുപോയത്. ഉയർന്ന ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കുന്നതിന്‍റെ ഭാഗമാണ് പുതിയ സൗകര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More : ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾക്ക് വിട; നാളെ മുതൽ സ്മാർട്ടാകും, പുതിയ കാർഡിൽ ഏഴ് സുരക്ഷാ ഫീച്ചറുകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam