
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലും ചേര ശല്യം. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചതിനെത്തുടർന്നുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ സഭാമന്ദിരത്തിലെത്തിയ ചേരയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. വൈകുന്നേരത്തോടെയായിരുന്നു സംഭവം. രണ്ടാം നിലയിലെ സഭാ ടിവിയുടെ മുറിയിലാണ് ചേരയെ കണ്ടതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. സഭാടിവിയുടെ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനടത്തുണ്ടായ ബാഗിന് പിന്നിലാണ് ജീവനക്കാർ ചേരയെ കണ്ടത്.
പിന്നാലെ സർപ്പ ആപ്പ് വഴി ഫയർഫോഴ്സിലെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിക്കുകയായിരുന്നു. തിരുവനന്തപുരം യൂണിറ്റിൽ നിന്നും ടീം എത്തി നിമിഷ നേരം കൊണ്ട് ചേരയെ പിടികൂടി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പിടികൂടുമെന്നായതോടെ സമീപത്തെ അലമാരയിലേക്ക് കയറാൻ ചേര ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഉദ്യോഗസ്ഥർ കൊണ്ടുവന്ന ചാക്കിൽ കയറി അവർക്കൊപ്പം പോയ കാഴ്ചയാണ് നിയമസഭയിൽ നിന്നും കാണാനായത്. നേരത്തെ സെക്രട്ടേറിയറ്റിലും പലതവണ ചേരയെ പിടികൂടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam