
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. മണ്ഡലകാലം തുടങ്ങി ഇതുവരെ 26 പാമ്പുകളെയാണ് ഇവർ പിടികൂടിയത്. ഏറ്റവും ഒടുവിൽ ഇന്നലെ കാനനപാതയിൽ നിന്നും പിടികൂടിയ മൂർഖനേയും സുരക്ഷിതമായി ഇവർ മാറ്റി. സന്നിധാനത്തെ കെട്ടിടങ്ങൾക്ക് സമീപവും തീത്ഥാടകർ സഞ്ചരിക്കുന്ന പാതയിലും പാമ്പുകളെ കാണുന്നത് പതിവാണ്.
പമ്പയിലേയും സന്നിധാനത്തേയും കൺട്രോൾ റൂമുകളിലാണ് പാമ്പുകളെ കണ്ടാൽ വിവരമെത്തുക. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇവയെപിടികൂടി സഞ്ചിയിലാക്കും. മൂന്ന് മൂർഖനുൾപ്പെടെ 26 പാമ്പുകളെ ഇത് വരെ പിടികൂടി.
പിടികൂടിയ പാമ്പുകളെ ഉൾവനത്തിൽകൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്. ഇക്കുറി മണ്ഡലകാല സീസണ് തുടങ്ങിയ ശേഷം കുറഞ്ഞത് രണ്ട് പാമ്പിനെയെങ്കിലും ഉദ്യോഗസ്ഥർ ദിവസവും പിടികൂടുന്നുണ്ട്. പാമ്പ് പിടുത്തം കൂടാതെ ഒടിഞ്ഞും വീഴുന്ന മരങ്ങളും ശാഖകളും നീക്കുന്നതും കാനനപാതയിലും വനപാതയിലും നിരീക്ഷണം നടത്തുന്നതടക്കം നിരവധി ജോലികളാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചെയ്തു തീർക്കേണ്ടതായിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam