എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കാൻ സുപ്രീംകോടതിയിൽ ഹർജി

Published : Feb 12, 2026, 12:27 PM ISTUpdated : Feb 12, 2026, 12:57 PM IST
 supreme court

Synopsis

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശ രീതി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

ദില്ലി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം സംബന്ധിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. പ്രാതിനിധ്യ വോട്ടാവകാശ രീതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുനഃസ്ഥാപിച്ചിരുന്നു. എല്ലാ അംഗങ്ങള്‍ക്കും വോട്ടവരകാശമുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഇതിനെതിരെയാണ് എസ്എൻഡിപി യോഗം അംഗങ്ങളായ വി വിജയകുമാർ, ധർമ്മരാജൻ എന്നിവർ അപ്പീൽ നൽകിയത്. 

എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമോ എന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. കേന്ദ്രസർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണം എന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവ് പറയരുതെന്ന് ആവശ്യം. അഭിഭാഷകരായ ജെയിംസ് പി തോമസ്, എ കാർത്തിക് എന്നിവരാണ് ഹൈക്കോടതിയിലെ കക്ഷികൾക്കായി അപ്പീൽ സമർപ്പിച്ചത്. അഭിഭാഷകൻ റോയ് എബ്രഹാം ആണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിക്കായി തടസ്സഹർജി ഫയൽ ചെയ്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണം; ഉത്തരവിട്ട് ഹൈക്കോടതി
മഞ്ചേശ്വരം ഇരട്ടക്കൊലപാതകം; എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് പ്രതി, വീട്ടിലെത്തിച്ച് തെളിവെടുത്തു