'സതീഷിന് പിന്നിൽ ആന്‍റോ അഗസ്റ്റിൻ'; തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നെന്ന് ശോഭ

Published : Nov 04, 2024, 11:52 AM IST
'സതീഷിന് പിന്നിൽ ആന്‍റോ അഗസ്റ്റിൻ'; തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നെന്ന് ശോഭ

Synopsis

തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്‍റോ അഗസ്റ്റിനാണെന്ന് ശോഭ ആരോപിക്കുന്നു. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തി.ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍: മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്‍റോ അഗസ്റ്റിനാണെന്ന് ശോഭ ആരോപിക്കുന്നു. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്ന് ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണമെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 ലക്ഷം രൂപ നൽകിയെന്ന് ശോഭ ആരോപിച്ചു. ഞാൻ ആന്റോക്കിട്ട പേര് മരംകൊത്തി എന്നാണ്. ആന്‍റോയുടെ കൂട്ടുകാരനായ കാർവാർ എംഎൽഎ പരപ്പന അഗ്രഹാര ജയിലിൽ കിടക്കുകയാണിപ്പോള്‍. സതീഷിനെ ഇറക്കിയതിൽ ആന്റോ ഗൂഢാലോചന നടത്തി. നിലവാരം വിട്ട കളിയുമായി ആന്റോ മുന്നോട്ടുപോകരുത്. എങ്ങനെയാണോ ദിവ്യ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ ശോഭ സുരേന്ദ്രനെ ആത്മഹത്യയിലേക്ക് നയിക്കാൻ വേണ്ടി സ്വന്തം ചാനലിനെ ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തി ശോഭ, ആന്‍റോ അഗസ്റ്റിനെതിരെ ക്രിമിനലായി കേസ് നൽകുമെന്ന് കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിന്‍ സമീപിച്ചിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

തിരൂർ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. സതീഷിന്‍റെ വീടല്ല തന്‍റെ ചേച്ചിയുടെ വീടാണ് ഫോട്ടോയിൽ കാണുന്നത്. ഒന്നര- രണ്ട് വർഷം മുമ്പുള്ള ഫോട്ടോയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സതീഷ് കൊണ്ടുവന്നത്. സതീഷിന്‍റെ വീട്ടിൽ ഇതുവരെ പോയിട്ടില്ലെന്നാണ് ശോഭാ സുരേന്ദ്രൻ ആവർത്തത്. 
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം