എംഎൽഎ ആയപ്പോൾ വിഡി സതീശൻ എന്ന ഞാൻ, മുഖ്യമന്ത്രിയായപ്പോൾ 'മേനോൻ' കയറി, കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല; വിമർശനം

Published : May 19, 2026, 05:33 PM IST
VD Satheesan Takes Oath as New Chief Minister of Kerala

Synopsis

4-05-2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ എന്ന ഞാൻ എന്നായിരുന്നു ഉപയോഗിച്ചരുന്നത്. എന്നാൽ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്.

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാകുന്നു. എംഎൽഎ ആയിരുന്ന സമയത്തുള്ള സത്യപ്രതിജ്ഞ വീഡിയോയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴുള്ള മാറ്റവും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ചില കോണഗ്രസ് നേതാക്കളും സത്യപ്രതിജ്ഞക്കിടെ പേരുപയോഗിച്ചപ്പോൾ ജാതി ചേർത്ത് പറഞ്ഞതിനെതിരെ വിഡി സതീശനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. 24-05-2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ എന്ന ഞാൻ എന്നായിരുന്നു ഉപയോഗിച്ചരുന്നത്. എന്നാൽ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്.

ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമ‍ശനം. ഇതിനിടെ കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ് എന്നായിരുന്നു ജിന്‍റോയുടെ പരാമ‍ർശം. ഇന്നലെയും ഇന്നുമായി സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടക്കുന്നുണ്ട്. അതുകൊണ്ടാണ് അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന് ജിന്‍റോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജീവിതത്തിലെ അസുലഭമായ ഒരു സാഹചര്യം വന്നപ്പോൾ പിതാവിന്‍റേ പേര് ഓർത്തതിൽ ഒരു തെറ്റും ഞാൻ പറയുന്നില്ല. അത് അദ്ദേഹത്തിനേ വിശദീകരിക്കാൻ കഴിയൂ. എന്നാൽ ഇതിനെ ചുറ്റിപ്പറ്റി കേരളത്തിൽ വലിയൊരു വാദപ്രതിവാദം നടക്കുന്നുണ്ട്. ജാതി വാലുകൾ ഉപയോഗിക്കുന്നത് ശരിയാണ് എന്ന സംഘപരിവാർ പരിപ്രേഷ്യം വരുന്നു, നേരെ തിരിച്ചുള്ള വാദങ്ങൾ വരുന്നു. സെൻട്രൽ ലെഫ്റ്റ് പൊസിഷനെടുക്കുന്ന കോൺഗ്രസിന്‍റെ ഐഡിയോളജിച്ച് ചേർന്നതല്ല ജാതിവാൽ പ്രയോഗം എന്നത് ഓർമ്മപ്പെടുത്തിയെന്ന് മാത്രം. ഇത് രഞ്ജിത്തിന്‍റെ സിനിമയല്ല, കയ്യടിക്ക് വേണ്ടി 'മേനോൻ' ഉപയോ​ഗിക്കേണ്ടിയിരുന്നില്ലെന്നും താൻ വിഡി സതീശനെ വിമർശിച്ച് പറഞ്ഞതല്ലെന്നും ജിന്‍റോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

1070 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ 25 മുതൽ
എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ടെന്ന് പിണറായി; 'ശക്തമായി തിരിച്ച് വരും'