'ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാംപ്രതി മുഖ്യമന്ത്രി'; സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സതീശന്‍

Published : Sep 14, 2023, 12:23 PM IST
'ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാംപ്രതി മുഖ്യമന്ത്രി'; സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സതീശന്‍

Synopsis

ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണത്തില്‍ ഒരു ഭയവും ഇല്ലെന്നും സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം: സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണത്തില്‍ ഒരു ഭയവും ഇല്ലെന്നും സതീശന്‍ പറഞ്ഞു. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സിബിഐ അന്വേഷിച്ചില്ലെങ്കിൽ നിയമ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫിനെതിരെ ഒരു പരാമർശവും സിബിഐ റിപ്പോർട്ടിൽ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പിണറായി വിജയന്‍ നന്ദകുമാറിനെ കണ്ടോ എന്ന് ഇനി പറയേണ്ടത് അദ്ദേഹം തന്നെയാണ്. ദല്ലാൾ പറയുന്നത് എങ്ങനെ മുഖ വിലക്ക് എടുക്കും. രണ്ട് കോൺഗ്രസ് ആഭ്യന്തര മന്ത്രിമാർ ഇടപെട്ടു എന്ന് നന്ദകുമാർ ഇന്നലെ പറഞ്ഞത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയന്‍ ഗെറ്റ് ഔട്ട് അടിച്ച ആളുടെ വീട്ടിൽ ഇ പി ജയരാജന്‍ എന്തിനാണ് പോയതെന്നും വി ഡി സതീശന്‍ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ കാണാനുള്ള മേയറുടെ സംഘത്തിൽ ആർ ശ്രീലേഖയില്ല?വിമാനമാർഗം എത്തുമെന്ന് അടുത്തവൃത്തങ്ങൾ, വ്യക്തമല്ലെന്ന് ബിജെപി
മതപഠന കേന്ദ്രത്തിന് കുട്ടികളെ കൈമാറിയില്ല; പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു