Solar case : സോളാർ അപകീർത്തി കേസ്: സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

Published : Mar 22, 2022, 08:44 PM IST
Solar case : സോളാർ അപകീർത്തി കേസ്: സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

Synopsis

Solar case - സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ നടത്തിയ കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്.

തിരുവനന്തപുരം: സോളാർ വിവാദവുമായ(solar controversy)  ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ (VS Achuthanandan) നടത്തിയ കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി (District Court)  ഉത്തരവ്. തിരുവനന്തപുരം അഡീ.ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദൻ നൽകണമെന്ന സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്‌തിരുന്നു. വിഎസ് അച്യുതാനന്ദണ് പത്ത് ലക്ഷത്തി പതിനായിരം രൂപ നൽകണമെന്ന് ജനുവരി 22 നാണ് കോടതി ഉത്തരവ് നൽകിയിരുന്നത്.

അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടി നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് ജില്ലാ കോടതിൽ അപ്പീൽ നൽകിയത്. സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആസ്പദമായ സംഭവം.

സോളാർ കേസിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മൻചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. 

സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണമെന്നായിരുന്നു ആദ്യ ഉത്തരവ്.

ഈ വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ രം​ഗത്തെത്തിയിരുന്നു. കോടതി വിധി യുക്തി സഹമല്ലെന്ന് പറഞ്ഞ വി എസ് അപ്പീല്‍ നല്‍കുകയായിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്