സംസ്ഥാനത്ത് ഖരമാലിന്യം കുമിഞ്ഞ് കൂടുന്നു; നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 15, 2020, 6:25 PM IST
Highlights

കോഴികളെ കൊണ്ടു വരുന്ന ലോറികളില്‍ നിന്ന് ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടു. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ഗൗരവമായി എടുക്കണം. ഇതിനെതിരെയുള്ള നടപടികള്‍ ശക്തമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഖരമാലിന്യം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലിപ്പോഴുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തില്‍ ശുദ്ധജന ശ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കും. കോഴികളെ കൊണ്ടു വരുന്ന ലോറികളില്‍ നിന്ന് ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടു. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ഗൗരവമായി എടുക്കണം. ഇതിനെതിരെയുള്ള നടപടികള്‍ ശക്തമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് ഇയാള്‍. സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. ചികിത്സയിലുള്ള ഏഴ് പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസര്‍കോട്ടെ നാല് പേര്‍ക്കും കോഴിക്കോട്ടെ രണ്ട് പേര്‍ക്കും കൊല്ലത്തെ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 97,464 പേര്‍ നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 522 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 387 266 പേര്‍ വിദേശത്തു നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്.

എട്ട് പേര്‍ വിദേശികളാണ്. സമ്പര്‍ക്കം മൂലം 114 പേര്‍ക്ക് രോഗമുണ്ടായി. ആലപ്പുഴ 5 എറണാകുളം 21 ഇടുക്കി 10 കണ്ണൂര്‍ 80 കാസര്‍കോട് 167 കൊല്ലം 9 കോട്ടയം 3 കോഴിക്കോട് 16 മലപ്പുറം ഇതാണ് വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകിച്ചവരുടെ എണ്ണം.രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണ്. 213 പേര്‍ക്ക് ഇതുവരെ രോഗം മാറി.
 

click me!