
ആലപ്പുഴ: മകന്റെ(son) മർദനത്തെ (beaten)തുടർന്ന് അച്ഛൻ കൊല്ലപ്പെട്ടു. ആലപ്പുഴ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ മാന്നാർ പോലിസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് പുലർച്ചെയാണ് സംഭവം. ഇവർ തമ്മിൽ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ് .
കൊല്ലം പൂയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊന്നു; മുൻ വൈരാഗ്യമെന്ന് പൊലീസ്
കൊല്ലം: കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത് അയൽവാസിയായ സേതുരാജ് ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ് പറയുന്നു.
കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30പേർക്ക് പരിക്ക്; അച്ഛനെ കുത്തിക്കൊന്ന് മകന്റെ ആത്മഹത്യാശ്രമം
കോഴിക്കോട് : ചേവരമ്പലത്ത് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത് . 30 പേർക്ക് പരിക്കുണ്ട് . പരിക്കേറ്റവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ
അച്ഛനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ശ്രമം
കോഴിക്കോട് തൂണേരി മുടവന്തേരിയിൽ ഇന്നലെ ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . രാത്രി 11 മണിയോടെ ആണ് സംഭവം . സൂപ്പി ( 62 ) ആണ് മരിച്ചത് . മകൻ മുഹമ്മദലിയെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സൂപ്പിയുടെ ഭാര്യ നഫീസ , മറ്റൊരു മകൻ മുനീർ എന്നിവർക്കും പരിക്കുണ്ട് . മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെനാളായി ചികിത്സയിൽ ആണെന്ന് നാദാപുരം പോലീസ് പറയുന്നു