ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി, മകനെ പിടിക്കാൻ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്

Published : Oct 17, 2022, 07:11 AM ISTUpdated : Oct 17, 2022, 07:29 AM IST
ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി, മകനെ പിടിക്കാൻ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്

Synopsis

ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു


കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ ഷാജിയുടെ പരിക്ക് ​ഗുരുതരമാണ്. അച്ഛനേയും അമ്മയേയും കുത്തിയ മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിൽസയിൽ ആണ്. 

ഇന്നലെ രാത്രിയിലാണ് ലഹരിക്ക് അടിമയായ ഷൈൻ അച്ഛനേയും അമ്മയേയും കുത്തിയത്. ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ടുതവണ വെടിയുതിര്‍ത്തു.

മരം വിറ്റതിനെ ചൊല്ലി തര്‍ക്കം, കൊല്ലത്ത് അമ്മയെ മകള്‍ ശ്വാസം മുട്ടിച്ച് കൊന്നു, പിടിയില്‍

PREV
click me!

Recommended Stories

അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'
സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പം; കോടതി വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ