പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

Published : Feb 23, 2026, 04:55 PM IST
palakkad son attack

Synopsis

പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ കൂനത്തറയ്ക്ക് സമീപം കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം. ഉണ്ണികൃഷ്ണനും മകൻ മനോജും രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ചു. പുലർച്ചെ വരെ ഇത് തുടർന്നു. 

മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ മാരക ആയുധം ഉപയോഗിച്ച് മനോജ് പിതാവിനെ ആക്രമിച്ചു എന്നാണ് പോലീസ് പറയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 63 കാരനായ ഉണ്ണികൃഷ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അറസ്റ്റ് ചെയ്ത മനോജിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വേദന തിന്ന് കഴിഞ്ഞ അഞ്ച് വർഷത്തെ ദുരിതജീവിതം അവസാനിക്കുന്നു; ഉഷ ജോസഫിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു; വാർഡിലേക്ക് മാറ്റും
ലോക്സഭയിൽ തൃശൂര്, തദ്ദേശമായപ്പോൾ തിരുവനന്തപുരത്ത്; വോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ സുരേഷ് ഗോപിയുടെ വിശദീകരണം