'വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് മകളെ കൊന്നു'; സൗമ്യയുടെ അമ്മ അജാസിനെക്കുറിച്ച് അന്ന് പ്രതികരിച്ചതിങ്ങനെ

Published : Jun 19, 2019, 07:18 PM ISTUpdated : Jun 19, 2019, 07:27 PM IST
'വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് മകളെ കൊന്നു'; സൗമ്യയുടെ അമ്മ അജാസിനെക്കുറിച്ച് അന്ന് പ്രതികരിച്ചതിങ്ങനെ

Synopsis

ഒന്നേകാല്‍ ലക്ഷം രൂപ അജാസിനോട്‌ സൗമ്യ വായ്‌പയായി വാങ്ങിയിരുന്നു ഇത്‌ തിരികെ നല്‍കാന്‍ പല തവണ ശ്രമിച്ചെങ്കിലും വാങ്ങാന്‍ അജാസ്‌ തയ്യാറായിരുന്നില്ല

മാവേലിക്കര: സൗമ്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് അജാസ്‌  പൊലീസിന് മൊഴി നല്‍കിയിരുന്നത്. സൗമ്യയോട്‌ പ്രണയമായിരുന്നെന്നും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ്‌ കൊലപാതകത്തിന്‌ പ്രേരിപ്പിച്ചതെന്നും അജാസ്‌ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്‌ക്കുന്ന രീതിയിലായിരുന്നു സൗമ്യയുടെ മരണത്തിന്‌ തൊട്ടുപിന്നാലെ സൗമ്യയുടെ അമ്മ പ്രതികരിച്ചതും.

അജാസ്‌ സൗമ്യയെ നിരന്തരം വിവാഹത്തിന്‌ പ്രേരിപ്പിച്ചിരുന്നു. സൗമ്യ ഈ ആവശ്യം നിരസിച്ചു. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ അജാസിനോട്‌ സൗമ്യ വായ്‌പയായി വാങ്ങിയിരുന്നു ഇത്‌ തിരികെ നല്‍കാന്‍ പല തവണ ശ്രമിച്ചെങ്കിലും വാങ്ങാന്‍ അജാസ്‌ തയ്യാറായിരുന്നില്ല.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് മകളെ കൊല്ലാന്‍ കാരണമായതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അജാസ്‌ മുമ്പും സൗമ്യയെ ഉപദ്രവിച്ചിട്ടുണ്ട്‌. ഫോണില്‍ തന്നെ ബ്ലോക്ക്‌ ചെയ്‌തെന്ന്‌ പറഞ്ഞായിരുന്നു അന്ന്‌ സൗമ്യയെ ഉപദ്രവിച്ചത്‌. ദേഹത്ത്‌ പെട്രോളൊഴിക്കുകയും ഷൂസ്‌ കൊണ്ട്‌ അടിക്കുകയും ചെയ്‌തു. നീ ഇവിടെ നിന്ന്‌ പോ എന്ന്‌ സൗമ്യ കാല്‌ പിടിച്ച്‌ കരഞ്ഞപ്പോഴാണ്‌ അജാസ്‌ തിരികെപ്പോയതെന്നും സൗമ്യയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി'; ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ
സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റ്; താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സുരേഷ് ​ഗോപി, 'കോടതിയാണ് തീരുമാനിക്കേണ്ടത്'