ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം; കൺവീനർ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ നീക്കും, നിര്‍ദേശം നല്‍കി വിസി

Published : Sep 23, 2025, 09:09 AM IST
Mohanan Kunnummal

Synopsis

ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം കൺവീനർ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നീക്കാൻ വിസിയുടെ നിർദ്ദേശം

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം കൺവീനർ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നീക്കാൻ വിസിയുടെ നിർദ്ദേശം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാനാണ് വിസി മോഹന്‍ കുന്നുമ്മല്‍ നിർദ്ദേശിച്ചത്. പകരം സർവകലാശാല യൂണിയന്‍ ചെയര്‍മാനെ കണ്‍വീനറായി നിയോഗിച്ചു. നന്ദൻ മെഡിക്കൽ വിദ്യാർത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ വിസി നിർദ്ദേശിച്ചത്. നന്ദനെ മാറ്റിയില്ലെങ്കിൽ കലോത്സവത്തിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്ന് വിസി ഭീഷണി ഉയർത്തിയതായാണ് വിവരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി, 'ശങ്കരദാസിന്‍റെ അസുഖം എന്ത്?'
'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം