യാത്രാക്ലേശത്തിന് പരിഹാരം :ക്രിസ്മസ്,ന്യൂ ഇയർ ആഘോഷങ്ങൾക്ക് നാടണയാൻ ദക്ഷിണറെയിൽവേയുടെ ട്രെയിനുകൾ ഓടിത്തുടങ്ങി

Published : Dec 22, 2022, 05:50 AM IST
യാത്രാക്ലേശത്തിന് പരിഹാരം :ക്രിസ്മസ്,ന്യൂ ഇയർ ആഘോഷങ്ങൾക്ക് നാടണയാൻ ദക്ഷിണറെയിൽവേയുടെ ട്രെയിനുകൾ ഓടിത്തുടങ്ങി

Synopsis

റണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ - കൊല്ലം,എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി,എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ


തിരുവനന്തപുരം : ക്രിസ്മസ്,ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റയിൽവേ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ - കൊല്ലം,എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി,എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ.ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.ഇന്നു മുതൽ ജനുവരി 2 വരെയാണ് സ്പെഷ്യൽ ട്രെയിനുകളുടെ സര്‍വീസ്.ടിക്കറ്റ് ലഭിക്കാതെ വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

അതേസമം ക്രിസ്മസ് ന്യൂ ഇയർ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച ട്രെയിൻ സർവീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘടനകൾ മധ്യറെയിൽവേയ്ക്ക് നിവേദനം നൽകും. ഇന്ന് വൈകീട്ട് 3.30ന് മുംബൈ സിഎസ്ടിയിൽ നിന്ന് കോട്ടയം വഴി കന്യാകുമാരിക്ക് പോവുന്ന ഒരേ ഒരു സർവീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് വർധിപ്പിക്കണമെന്നാണ് ആവശ്യം. നാല് വർഷം മുൻപ് വരെ ഒരു മാസക്കാലത്തോളം കേരളത്തിന് പ്രത്യേക ട്രെയിൻ ഓടിച്ചിരുന്നെന്നും ഇത് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെടും

സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു, മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര ദുരിതത്തിന് പരിഹാരമായില്ല

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന