
തിരുവനന്തപുരം: കൂടത്തായി കേസിന്‍റെ വിചാരണയില്‍ ശുഭപ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. നടന്നത് സമാനതകളില്ലാത്ത അന്വേഷണമാണ്. പഴുതടച്ച അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും എസ് പി സൈമണ്‍ പറഞ്ഞു.
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍ കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി പ്രാഥമിക വിചാരണ നടപടി ക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കി. വിചാരണ നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിന് തുടങ്ങും. സിലി വധക്കേസിലെ വിചാരണയാകും ആദ്യം നടക്കുക. റോയ് തോമസ് വധക്കേസില്‍ വിചാരണ എന്ന് തുടങ്ങണമെന്നും ഓഗസ്റ്റ് 11ന് തീരുമാനമാകും.
കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ജോളിയും രണ്ടും മൂന്നും പ്രതികളായ എംഎസ് മാത്യുവും പ്രജുകുമാറും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. വിചാരണ തിയതി നിശ്ചയിക്കുന്ന നടപടിക്രമം മാത്രമാണ് ഇന്ന് കോടതിയില്‍ നടന്നത്. ഓഗസ്റ്റ് പതിനൊന്നിന് കേസ് പരിഗണിച്ച് ആദ്യം ജോളിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. തുടര്‍ന്ന് സാക്ഷികളെ വിസ്ഥരിക്കും. കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്‍റെ ആദ്യ ഭാര്യയായിരുന്ന സിലിയ്ക്ക് 2016 ജനുവരി 11ന് താമരശേരിയിലെ ആശുപത്രിയില്‍ വെച്ച് വെള്ളത്തില്‍ സയനൈഡ് കലര്‍ത്തി ഗുളികയ്ക്ക് ഒപ്പം സിലിക്ക് നല്‍കിയെന്നാണ് കുറ്റപത്രം.
രാസപരിശോധനാ ഫലത്തിലടക്കം സയ്നൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നു. ആയിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു പിതാവ് സഖറിയാസ് സിലിയുടെ സഹോദരന്‍ തുടങ്ങിയ 139 സാക്ഷികളുണ്ട്. ഇവരെ ആദ്യം വിസ്തരിക്കും. ജോളിയുടെ ഭര്‍ത്താവ് റോയി തോമസ് കൊലക്കേസില്‍ പ്രാഥമിക വിചാരണ നടപടികളും ഓഗസ്റ്റ് 11ന് ആരംഭിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam