മന്ത്രിയടക്കം അതൃപ്തിയിൽ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി, സ്പർജൻ കുമാർ വീണ്ടുമെത്തും

Published : Jul 03, 2024, 07:38 PM ISTUpdated : Jul 04, 2024, 11:50 AM IST
മന്ത്രിയടക്കം അതൃപ്തിയിൽ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി, സ്പർജൻ കുമാർ വീണ്ടുമെത്തും

Synopsis

വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം കെ എസ് യു പ്രവർത്തകർ തടഞ്ഞതിൽ മന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. ഇത് രണ്ടാമത്തെ തവണയാണ് സ്പർജൻ കുമാർ സിറ്റി കമീഷണറാകുന്നത്. നിലവിലെ കമ്മീഷണർ നാഗരാജു പൊലീസ് കൺട്രഷൻ കോർപ്പറേഷൻ എംഡിയാകും. ദക്ഷിണ മേഖല ഐജിയുടെ ചുമതലയും സ്പർജൻ കുമാറിന് നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം കെ എസ് യു പ്രവർത്തകർ തടഞ്ഞതിൽ മന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ചുമതല മാറ്റം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട്  സ്ഥാനത്ത്  നിന്നും മാറ്റിയ അങ്കിത് അശോകിന് സ്പെഷ്യൽ ബ്രാഞ്ചിൽ നിയമനം നിയമനം നൽകി. സതീഷ്  ബിനോ പൊലീസ് ആസ്ഥാന ഡിഐജിയാകും. ഡിജിപി സഞ്ചീബ് കുമാർ പട് ജോഷി മനുഷ്യാവകാശ കമ്മീഷൻ ഇൻവസ്റ്റിഗേഷൻ ഡയറക്ടറാകും.  പി. പ്രകാശ് ക്രൈംബ്രാഞ്ച് കോഴിക്കോട് സോൺ ഐജിയാകും. 

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി