
തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണ പക്ഷം രംഗത്ത് എത്തിയതോടെയാണ് സ്പീക്കര്‍ സബമിഷന് അനുമതി നിഷേധിച്ചത്.
വിദേശ കാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോൾ ലംഘനം അടക്കം ആണ് ഉന്നയിക്കുന്നതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കേരള സർക്കാരിന്‍റെ പ്രാഥമിക പരിഗണയിൽ പെടാത്ത കാര്യം എന്ന് നിയമ മന്ത്രി വീണ്ടും വിശദീകരിച്ചു. കോൺസുലേറ്റ് കേന്ദ്ര സർക്കാർ പരിധിയിലാണേ്. . അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാൻ പാടില്ലാത്തത് നടന്നു എന്ന് വിദേശ കാര്യമന്ത്രി പറഞ്ഞുവെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നുണ്ട്. സിബിഐ അന്വേഷണം വേണം. കോൺസുലേറ്റ് എന്ന വാക്ക് പറയാൻ പാടില്ല എന്നില്ലെന്നും സതീശന്‍ പറഞ്ഞു.
സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്. മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണം .കേന്ദ്രത്തെ കുറിച്ചല്ല നോട്ടിസെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. നോട്ടിസിൽ സാങ്കേതിക പ്രശ്‍നം ഉണ്ടെന്നു വ്യക്തമാക്കിയ സ്പീക്കർ സബ്മിഷന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam