മലബാർ കലാപം ബ്രിട്ടീഷ് - ജന്മിത്വ വിരുദ്ധം, വർഗീയ വഴിപിഴക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ എംബി രാജേഷ്

By Web TeamFirst Published Aug 25, 2021, 3:03 PM IST
Highlights

കക്ഷി രാഷ്ട്രീയം എന്നതല്ല, മറിച്ച് പൊതുവായ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയാൻ എല്ലാ പൗരന്മാർക്കും സാതന്ത്ര്യം ഉണ്ട്. സ്പീക്കർക്കും ആ പൗരസ്വാതന്ത്ര്യം ഉണ്ടെന്നും എം.ബി രാജേഷ്

തിരുവനന്തപുരം: മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തന്നെയെന്ന് സ്പീക്കർ എംബി രാജേഷ്. മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാർ കലാപത്തിൽ വർഗ്ഗീയമായ വഴിപിഴക്കലുകൾ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷെ അടിസ്ഥാനപരമായി മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണ്. തന്റെ പ്രസ്താവനയിൽ മനപ്പൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയം എന്നതല്ല, മറിച്ച് പൊതുവായ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയാൻ എല്ലാ പൗരന്മാർക്കും സാതന്ത്ര്യം ഉണ്ട്. സ്പീക്കർക്കും ആ പൗരസ്വാതന്ത്ര്യം ഉണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!