
തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ സമയമെടുത്തത് സ്വാഭാവികമായ കാര്യമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ അദ്ദേഹത്തിന് അനുവദിച്ചതിന്റെ മൂന്നിരട്ടി സമയം എടുത്താണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങൾ നിർഭാഗ്യകരമാണ്. മര്യാദയുടെ ഭാഗമായാണ് അവസാനം സഭാ നടപടികൾ വേഗത്തിൽ പൂർത്തികരിക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നന്ദി പറഞ്ഞത്. കേരള കോൺഗ്രസിലെ വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam