തനിക്കെതിരെ നടക്കുന്നത് എല്ലാ സീമകളും ലംഘിച്ചുള്ള വ്യക്തിഹത്യ; പി ശ്രീരാമകൃഷ്ണന്‍

Published : Jul 16, 2020, 11:18 PM ISTUpdated : Jul 16, 2020, 11:45 PM IST
തനിക്കെതിരെ നടക്കുന്നത് എല്ലാ സീമകളും ലംഘിച്ചുള്ള വ്യക്തിഹത്യ; പി ശ്രീരാമകൃഷ്ണന്‍

Synopsis

രാഷ്ട്രീയ വൈരം മൂത്ത് തനിക്കെതിരെ നടക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിഹത്യയാണെന്ന് സ്പീക്കര്‍ പറയുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ആരോപിച്ച് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കര്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ വൈരം മൂത്ത് തനിക്കെതിരെ നടക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിഹത്യയാണെന്ന് സ്പീക്കര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോള്‍ കാണിക്കുന്ന  രാഷ്ട്രീയ കൗശലമാണിത്. തനിക്കെതിരെയുള്ള നീക്കം  മര്യാദയില്ലായ്മയുടെ ഉദാഹരണമാണ്. വ്യക്തഹത്യ നടത്തി ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം.

ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അപാകത കാണുന്നവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്. . കഴിഞ്ഞനാല് വര്‍ഷങ്ങള്‍ക്കിടയില്‍ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തത് 14 തവണയെന്നും സ്പീക്കർ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം