Latest Videos

നിയമസഭയിലെ അച്ചടക്കമില്ലായ്മക്കെതിരെ വീണ്ടും സ്പീക്കർ:'അംഗങ്ങൾ ഗൗരവമായി നടപടികളിൽ പങ്കെടുക്കണം'

By Web TeamFirst Published Jul 5, 2022, 12:17 PM IST
Highlights

'സഭ നടപടികള്‍ക്കിടെ  അനാവശ്യമായി സംസാരിക്കുന്നത് ശരിയല്ല.: ഇരുവിഭാഗത്തേയും അംഗങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ട്.ഇത് സഭയുടെ അന്തസിന് ചേർന്നതല്ല'

തിരുവനന്തപുരം: നിയമസഭയുടെ അന്തസ്സിന് ചേരാത്ത രീതിയില്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ എം ബി രാജേഷ്. സഭ ചേരുമ്പോള്‍ അംഗങ്ങല്‍ അച്ചടക്കം പാലിക്കണം. പ്രതിപക്ഷ നിരയിൽ ഇന്നും സംസാരമുണ്ടായി .ഗൗരവമുള്ള ചർച്ചകൾ അംഗങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ഇന്നലെ ഇരുപക്ഷത്തും ഇതായിരുന്നു സ്ഥിതി.ഒരംഗത്തെ മാത്രമല്ല ഇന്നലെ പറഞ്ഞത്. ഇങ്ങനെ നിരന്തരം ഓർമിപ്പിക്കേണ്ടി വരുന്നത് സഭയുടെ അന്തസ്സിന് ചേർന്നതല്ലെന്ന്  സ്പീക്കർ ഓര്‍മ്മിപ്പിച്ചു.

നിയമ സഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ ഗൗരവമായി നടപടികളിൽ പങ്കെടുക്കണം. അനാവശ്യമായി സംസാരിക്കുന്നത് ശരിയല്ല.: ഇരുവിഭാഗത്തേയും അംഗങ്ങൾ ഇങ്ങനെ ചെയ്യുന്നുണ്ട്. ഇത് സഭയുടെ അന്തസിന് ചേർന്നതല്ല. കഴിഞ്ഞ ദിവസത്തെ വിമർശനം ഒരംഗത്തിന് എതിരെ മാത്രമായിരുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിക്കിടെ ചിത്തരഞ്ജൻ എംഎല്‍എ പുറം തിരിഞ്ഞ് നിന്നതിനെ ഇന്നലെ സ്പീക്കർ പേരെടുത്ത് വിമർശിച്ചിരുന്നു. ഒരംഗത്തിനെതിരെ അല്ല പറഞ്ഞത് പൊതുവായാണെന്നും സ്പീക്കർ വിശദീകരിച്ചു.

സെൻസറിങ് ന്യായീകരിച്ച് സ്പീക്കർ; മൊബൈൽ വഴിയുള്ള ചിത്രീകരണം ചട്ടലംഘനം;ഹാസ്യപരിപാടികൾക്ക് ദൃശ്യം ഉപയോഗിക്കരുത്

click me!