​ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കറുമെത്തില്ല, ബഹിഷ്കരിച്ച് സ‍ർക്കാരും, പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

By Web TeamFirst Published Dec 14, 2022, 12:43 PM IST
Highlights

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്

തിരുവനന്തപുരം: ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉള്ളത് കൊണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്‍റെ വിശദീകരണം. സ‍ർക്കാരും ​ഗവർണറും തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സ്പീക്കറുടേയും പിന്മാറ്റം. ഇന്ന് വൈകിട്ടാണ് ​ഗവ‍ർണറുടെ ക്രിസ്മസ് വിരുന്ന്. മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല. ദില്ലിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത പരിപാടിയിലേക്കാണ് ഇത്തവണ മന്ത്രിസഭയേയും പ്രതിപക്ഷത്തേയും ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് തീരുമാനമെടുത്തത്. മത മേലധ്യക്ഷന്മാരും പൗര പ്രമുഖരും വിരുന്നിന് എത്തും

ചാൻസലർ ബില്ല് പാസാക്കി, പ്രതിപക്ഷം ബഹിഷ്കരിച്ചു; നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

click me!