കിറ്റ് വിതരണം തുടരും; ക്ഷേമ നിധി ബോർഡുകളിൽ അംഗങ്ങൾ ആയവർക് 1000 രൂപ നല്‍കും: മുഖ്യമന്ത്രി

By Web TeamFirst Published May 14, 2021, 6:38 PM IST
Highlights

ക്ഷേമ നിധി സഹായം കിട്ടാതെ ബിപിഎല്‍ കുടുംബങ്ങൾക് ഒറ്റ തവണയായി ആയിരം രൂപ നൽകും. അംഗൻവാടി ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി 

ലോക്ഡൌണ്‍ പരിഗണിച്ച് കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റ് വിതരണം നടക്കുകയാണ്. മെയ്‌ മാസത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം വേഗത്തിൽ നൽകും. ക്ഷേമ നിധി ബോർഡുകളിൽ അംഗങ്ങൾ ആയവർക് 1000 രൂപ വീതം നൽകും.

ക്ഷേമ നിധി സഹായം കിട്ടാതെ ബിപിഎല്‍ കുടുംബങ്ങൾക് ഒറ്റ തവണയായി ആയിരം രൂപ നൽകും. അംഗൻവാടി ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി വിശദമാക്കി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി വഴി വായ്പ മുൻ‌കൂർ ആയി നൽകും. 76 കോടി രൂപ മുൻ‌കൂർ ആയി അയൽക്കൂട്ടങ്ങൾക്ക് നല്‍കും. വസ്തു നികുതി ടൂറിസം നികുതി എന്നിവക്കുള്ള സമയം കൂട്ടുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!