മാവോയിസ്റ്റ് ബാധിത ജില്ലകളിൽ യോഗം; ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും

Published : Feb 01, 2020, 08:35 AM IST
മാവോയിസ്റ്റ് ബാധിത ജില്ലകളിൽ യോഗം; ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കും

Synopsis

കൽപ്പറ്റ കളക്ട്രേറ്റിലാണ് യോഗം. അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ യോഗത്തിൽ പങ്കെടുക്കും 

വയനാട്: സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരോടൊപ്പം ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയും ഇന്ന് വയനാട്ടില്‍ യോഗം ചേരും. കല്‍പറ്റ കളക്ട്രേറ്റിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. 

മാവോയിസ്റ്റ് ബാധിത ജില്ലകളായി കേന്ദ്രം പ്രഖ്യാപിച്ച മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെ കളക്ടർമാർ, വിവധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ ആദിവാസികളുടെയടക്കം സഹായത്തോടെ മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക കർമ്മ പദ്ധതി യോഗത്തില്‍ തയാറാക്കും

തുടര്‍ന്ന് വായിക്കാം: നിലമ്പൂരിൽ മാവോയിസ്റ്റ് സംഘമെത്തി, സ്ത്രീയടക്കം നാല് പേർ സംഘത്തിൽ...
 

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു