സുപ്രധാന പ്രഖ്യാപനവുമായി മന്ത്രി വീണാ ജോർജ്; ക്യൂ നിൽക്കേണ്ട, മുതിർന്ന പൗരന്മാർക്കായി സെപ്റ്റംബർ ഒന്ന് മുതൽ പ്രത്യേക ഒപി

Published : Aug 19, 2025, 10:12 PM IST
Minister Veena George

Synopsis

താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഒപി കൗണ്ടർ ഉണ്ടാകുമെന്ന് മന്ത്രി.

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ ഒന്ന് മുതലാണിത്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഒപി കൗണ്ടർ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്ന്‍റ്മെന്‍റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്കാൻ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കിയിട്ടുണ്ട്. ഇ ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതൽ മുതിർന്ന പൗരന്മാരാണ്. അതുകൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം