തിരുവാലി വില്ലേജ് ഓഫീസിലെ കൈക്കൂലി: ചോദിച്ചത് ഏഴ് ലക്ഷം രൂപ, സ്പെഷൽ വില്ലേജ് ഓഫീസറും പിടിയിലായി

Published : Mar 11, 2025, 11:04 AM IST
തിരുവാലി വില്ലേജ് ഓഫീസിലെ കൈക്കൂലി: ചോദിച്ചത് ഏഴ് ലക്ഷം രൂപ, സ്പെഷൽ വില്ലേജ് ഓഫീസറും പിടിയിലായി

Synopsis

തിരുവാലി വില്ലേജ് ഓഫീസിൽ ഏഴ് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ സ്പെഷൽ വില്ലേജ് ഓഫീസറും പിടിയിൽ

മലപ്പുറം: തിരുവാലി വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി. സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള നേരത്തെ പിടിയിലായിരുന്നു. കുഴിമണ്ണ സ്വദേശിയുടെ  60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുകൾ തിരുത്തി നൽകാനായി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ ആണ് അറസ്റ്റ്. 50000 രൂപ കൈമാറുന്നതിനിടെയാണ് റഹ്മത്തുള്ള പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിൻ്റെ പങ്ക് വ്യക്തമായത്.

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്