സ്പ്രിംക്ലര്‍ വിവാദം: വ്യക്തി വിവരം സുരക്ഷിതമോ? സര്‍ക്കാരിനോട് ഹൈക്കോടതി

By Web TeamFirst Published Apr 21, 2020, 12:40 PM IST
Highlights

സ്പ്രിംക്ലര്‍ കരാറിൽ സര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി.  കൊവിഡ് മഹാമാരി ‍ഡേറ്റാ മഹാമാരിയാകരുതെന്ന് ഹൈക്കോടതി

കൊച്ചി: സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അടിയന്തര ഘട്ടത്തിൽ അടിയന്തരമായി എടുത്ത തീരുമാനമാണ് കരാറെന്നും വ്യക്തിഗത വിവരങ്ങൾ ചോരില്ലെന്നും   സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു,  വിവാദത്തിൽ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയിൽ അയക്കാൻ കോടതി നിര്‍ദ്ദേശം നൽകി . 

സ്പ്രിംക്ലര്‍ വിവാദം ഹൈക്കോടതിയിൽ വിശദാംശങ്ങൾ: 

കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കമ്പനിയാ.  സ്പ്രിംക്ലറുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്‍റെ രൂക്ഷ വിമർശനം.ഓൺലൈനായാണ് ഹര്‍ജി കോടതി പരിഗണിച്ചത്.  നിരീക്ഷണത്തിലുളളവർക്ക്  നിലവിൽ എന്തൊക്കെ രോഗങ്ങളുണ്ടെന്ന വിവരങ്ങൾ  ശേഖരിക്കുന്നത് അപകടകരമാണെന്നും രാജ്യാന്തര മരുന്നു കമ്പനികൾക്ക് അടക്കം അത്  കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.   

കൊവിഡ് പടരുന്ന സാഹചര്യത്തിൽ പെട്ടെന്നെടുത്ത തീരുമാനമാണെന്നും ഗൗരവമുളള വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക്  കൈമാറുന്നില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. അങ്ങനെ പറയരുതെന്ന് താക്കീത് ചെയ്ത കോടതി  മെ‍ഡിക്കൽ വിവരങ്ങൾ ചോരുന്നത് അപകടകരമാണെന്നുകൂടി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് സ്വന്തമായൊരു ഐടി വിഭാഗം ഉണ്ടായിരിക്കെ എന്തിനാണ് മൂന്നാമതൊരു കമ്പനിയെ ഏ‌ൽപിച്ചതെന്ന് സർക്കാർ വിശദീകരിക്കണം. വ്യക്തിഗത വിവരങ്ങൾ ചോർന്നാൽ പൗരൻമാർക്ക് സർക്കാരിനെതിരെ നിയമ നടപടിയെടുക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കൻ കോടതിയുടെ പരിധിയിലായിരിക്കുമെന്ന കരാർ വ്യവസ്ഥ വിചിത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സർക്കാർ നടപടികളിൽ വലിയ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് വ്യക്തികളുടെ വിവരങ്ങൾ ചോർന്നാൽ സംസ്ഥാന സർക്കാരിന് മാത്രമായിരിക്കും ഉത്തരവാദിത്വമെന്നും മുന്നറിയിപ്പ് നൽകി. ആമസോൺ ക്ലൗഡിലാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും സി ‍ഡിറ്റിനാണ് അതിന്‍റെ നിയന്ത്രണം എന്നുമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി.

നിയമവകുപ്പിന്‍റെ ഉപദേശംപോലും തേടാതെ സർക്കാർ എന്തിനാണ് മുന്നോട്ടുപോയതെന്നും കോടതി ചോദിച്ചു. സർക്കാരിന്‍റെ കൊവി‍ഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മതിപ്പു സർക്കാരിന്‍റെ നിലപാട് 24നകം അറിയിക്കണമെന്ന് നിർദേശിച്ചാണ് നടപടികൾ അവസാനിപ്പിച്ചത്.

സ്പ്രിംക്ലര്‍ കമ്പനിക്ക് വേണ്ടി ആരും ഹാജരായില്ല.  വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ ഹൈക്കോടതി നിർദേശം നൽകി. സർക്കാരിനായി അഡീഷണൽ എ ജിയാണ് കോടതിയിൽ  ഹാജരായത്.  

 

click me!