Sreekanth vettiyar Rape Case : ശ്രീകാന്ത് വെട്ടിയാർക്കെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു

Published : Jan 19, 2022, 12:57 PM ISTUpdated : Jan 19, 2022, 01:01 PM IST
Sreekanth vettiyar Rape Case : ശ്രീകാന്ത് വെട്ടിയാർക്കെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു

Synopsis

കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

തിരുവനന്തപുരം: വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരായ (Sreekanth vettiyar) ബലാത്സംഗക്കേസിൽ (Rape case) പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് യുവതി ശ്രീകാന്ത് വെട്ടിയാറിനെതിരെ പൊലീസിന് പരാതി നൽകിയത്. യുവതിയുടെ പരാതിയിന്മേൽ ബലാത്സംഗത്തിന്  കേസെടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണെന്നാണ് സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

Read More : ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ? അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ  ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ  താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും പറയുന്നു. 

പൊളിറ്റിക്കല്‍ കറക്ട്നസിലൂടെ സോഷ്യല്‍മീഡിയയില്‍ തിളങ്ങി; ഒടുവില്‍ ശ്രീകാന്ത് വെട്ടിയാര്‍ ബലാത്സംഗക്കേസ് പ്രതി

സോഷ്യല്‍മീഡിയയില്‍ താരമായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള ബലാത്സംഗക്കേസ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തന്റെ പരിപാടികളിയൂടെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെക്കുറിച്ച് സംസാരിച്ചയാള്‍ തന്നെ ബലാത്സംഗക്കേസില്‍ പ്രതിയായത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഏറെ കാഴ്ച്ചക്കാരുള്ള വ്‌ളോഗറായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍. പ്രവാസിയായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ നാട്ടിലെത്തിയ ശേഷം ചെറിയ കോമഡി പരിപാടികളിലൂടെയാണ് തുടങ്ങിയത്. ഏറെ താമസിയാതെ ശ്രീകാന്തിന്റെ വീഡിയോകള്‍ക്ക് ആരാധാകരേറെയായി. പൊളിറ്റിക്കല്‍ കറക്‌ട്നസ് പാലിച്ചുകൊണ്ട് മാത്രമേ വീഡിയോ ചെയ്യുകയുള്ളൂവെന്ന ശ്രീകാന്തിന്റെ നിലപാട് അദ്ദേഹത്തിന് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം