
പത്തനംതിട്ട: തൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള സിപിഐ ശ്രമം പരാജയപ്പെട്ടെന്ന് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. സിപിഐക്കെതിരെയുള്ള വലിയ വിജയമാണിതെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. അടൂരിലെ ഡിവൈഎഫ്ഐ എസ്എഫ്ഐക്കാർക്ക് മുന്നിലേക്ക് കഞ്ചാവ് പൊതിയെറിഞ്ഞു കൊടുത്താൽ സംഘർഷം അവസാനിപ്പിക്കും. രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമമാണ് അടൂരിൽ നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഇടപെട്ടതിൽ പ്രതിസന്ധിയില്ല. രാഹുലിനെ തിരിച്ചെടുക്കണമോ എന്ന് കെപിസിസി ആണ് തീരുമാനിക്കേണ്ടതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഹർജി തള്ളിയത്. സിപിഐ നേതാവ് മുരുകേഷ് ആയിരുന്നു പരാതിക്കാരൻ. ശ്രീനാദേവിയുടെ തമാസസ്ഥലവും റേഷൻ കാർഡുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. എന്നാൽ ഇതേപരാതി വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്ത് ഹർജിക്കാരൻ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് ഓഫീസർ അത് തള്ളിയതാണെന്നും കോടതി നിരീക്ഷിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam