​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ

Published : Apr 10, 2026, 09:00 PM ISTUpdated : Apr 10, 2026, 09:38 PM IST
examination

Synopsis

പ്ലസ്ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരി​ഗണിച്ച് സർട്ടിഫിക്കറ്റും നൽകും. ഇനി കൃത്യസമയത്തു പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

തിരുവനന്തപുരം: ​യുദ്ധത്തെ തുടർന്ന് ഗൾഫിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. പരീക്ഷ നടത്തി, മൂല്യനിർണയം പൂർത്തിയാക്കാൻ സമയമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫല പ്രഖ്യാപനത്തിന് ബദൽ സംവിധാനം ഒരുക്കും. എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിച്ച് സർട്ടിഫിക്കറ്റ് നൽകും. പ്ലസ് ടു വിദ്യാർത്ഥികളുടെ പ്ലസ് വൺ പരീക്ഷ മാർക്ക് പരിഗണിക്കും. പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം; നടുറോഡിൽ കെഎസ്ആര്‍ടിസി തടഞ്ഞ് കയ്യേറ്റം, ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു
ലൈം​ഗികാതിക്രമ കേസില്‍ 10 ദിവസത്തെ ജയിൽവാസം; ഒടുവിൽ രഞ്ജിത്ത് പുറത്തേക്ക്, ജയിൽ മോചിതനായി