Latest Videos

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ നടക്കുക ഏപ്രില്‍ എട്ടുമുതല്‍

By Web TeamFirst Published Mar 11, 2021, 6:34 PM IST
Highlights

മാ‌ർച്ച് എട്ടാം തീയതിയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ‌ർക്കാ‍ർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
 

തിരുവനനന്തപുരം:  ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി.  ഏപ്രിൽ എട്ടു മുതൽ 30 വരെയാണ് പരീക്ഷ. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷാ തിയ്യതി മാറ്റണമെന്ന സർക്കാരിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. എട്ട് മുതൽ 12 വരെ ഉച്ചക്ക് ശേഷമായിരിക്കും എസ്എസ്എൽസി പരീക്ഷ. 15 മുതൽ 29 വരെ രാവിലെയാണ് പരീക്ഷ 17ന് തുടങ്ങേണ്ട പരീക്ഷയിലെ അനിശ്ചിതത്വം കാരണം വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലായിരുന്നു.

മാ‌ർച്ച് എട്ടാം തീയതിയാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ‌ർക്കാ‍ർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. മാതൃകാപരീക്ഷ ഉൾപ്പടെ നടത്തി തയ്യാറെടുപ്പുകൾ പൂ‍ർത്തിയാക്കിയ ശേഷം ഇനി പരീക്ഷ മാറ്റണ്ടന്നായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും നിലപാട്.
 

click me!