കൊവിഡ് 19; സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്‍ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

By Web TeamFirst Published Mar 18, 2020, 11:00 PM IST
Highlights

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. 

അതേസമയം കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെക്കും. നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം. മാര്‍ച്ച് 31 ന് ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക. എല്ലാ സ്‍കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടക്കണം.

click me!