എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? എസ്എസ്എൽസി പരീക്ഷാഫലം വെള്ളിയാഴ്ച ഉണ്ടാവാൻ സാധ്യത, പരീക്ഷാബോർഡ് യോഗം ഇന്ന്

Published : May 13, 2026, 08:12 AM IST
SSLC result- പരീക്ഷാഫലം

Synopsis

എസ്എസ്എൽസി പരീക്ഷാഫലം മുൻ നിശ്ചയിച്ചപ്രകാരം വെള്ളിയാഴ്ച നടക്കാൻ സാധ്യത

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മുൻ നിശ്ചയിച്ചപ്രകാരം വെള്ളിയാഴ്ച നടക്കാൻ സാധ്യത. ഇന്ന് ചേരുന്ന പരീക്ഷാബോർഡ് ഫലം അന്തിമമായി വിലയിരുത്തും. ആര് ഫലം പ്രഖ്യാപിക്കുമെന്നതിലും തീരുമാനം വരും. ഫലം പ്രഖ്യാപിക്കുന്നതിനായി പുതിയ വിദ്യാഭ്യാസമന്ത്രിക്കായി കാത്തിരിക്കേണ്ട എന്ന നിർദ്ദേശം കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ സർക്കാർ അധികാരമേല്‍ക്കാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നിലവിൽ. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്നാല്‍ പിന്നാലെ ഔദ്യോഗിക നടപടികളും പൂർത്തിയാകും. അതിന് ഒരു ദിവസം കൂടി വേണം. ശേഷം മെയ് 15 നു തന്നെ ഫലപ്രഖ്യാപനം നടക്കും എന്നാണ് കരുതുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എത്തിയത് ഭാര്യയെ കൊല്ലാൻ തന്നെ, ഒളിവിടം നൽകാൻ കൂട്ടുകാരും; ഭാര്യയേയും ബന്ധുക്കളെയും അക്രമിച്ച പ്രതി അറസ്റ്റിൽ
എല്ലാ സീമകളും കടന്ന് 'മുഖ്യമന്ത്രി' പ്രതിഷേധം, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ, 'കെസിയെ അനുകൂലിച്ചാൽ കേരളം മാപ്പ് തരില്ല, വയനാട് അമേഠിയാകും'