പരാതിക്കാരൻ തന്നെ പ്രതിയായി, മലപ്പുറം സ്വർണ കവർച്ചാ കേസിൽ ട്വിസ്റ്റ്, 3 പേർ പിടിയിൽ 

Published : Mar 16, 2025, 12:29 PM ISTUpdated : Mar 16, 2025, 12:40 PM IST
പരാതിക്കാരൻ തന്നെ പ്രതിയായി, മലപ്പുറം സ്വർണ കവർച്ചാ കേസിൽ ട്വിസ്റ്റ്, 3 പേർ പിടിയിൽ 

Synopsis

ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി. സഹോദരൻ ബെൻസിൽ സുഹൃത്ത് ഷിജു എന്നിവരിലൂടെയാണ് സ്വർണ്ണ കവർച്ച നടപ്പാക്കിയത്.

മലപ്പുറം : കോട്ടപ്പടിയിലെ ക്രൗൺ സ്വർണ കവർച്ചാ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. പരാതിക്കാരൻ ശിവേഷ്  തന്നെ പ്രതിയായ കേസിൽ സഹോദരൻ ബെൻസിൽ, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ഇവരിൽ സ്വർണക്കടയിലെ ജീവനക്കാരനായ ശിവേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി. സഹോദരൻ ബെൻസിൽ സുഹൃത്ത് ഷിജു എന്നിവരിലൂടെയാണ് സ്വർണ്ണ കവർച്ച നടപ്പാക്കിയത്. പോക്സോ അടക്കം 4 ക്രമിനൽ കേസുകളിൽ പ്രതിയാണ് ശിവേഷ്. വിൽപ്പനക്ക് കൊണ്ടു പോകുകയായിരുന്ന 117 പവൻ സ്വർണം ബൈക്കിലെത്തിയ രണ്ടംഘ സംഘം തട്ടികൊണ്ടു പോയെന്നായിരുന്നു ജൂല്ലറി ജീവനക്കാരനായ ശിവേഷിൻ്റെ പരാതി. ചോദ്യം ചെയ്യലിലാണ് ശിവേഷിൻ്റെ സഹായത്തോടെയാണ് സ്വർണ കവർച്ചയെന്ന് പൊലീസിന് വ്യക്തമായത്. 

വിലങ്ങാടും പകുതിയിലധികം ദുരന്തബാധിതർ പുനരധിവാസ പട്ടികയിൽ നിന്ന് പുറത്ത്; ഉൾപ്പെട്ടത് 21 കുടുംബങ്ങൾ മാത്രം

 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം