'ആത്മഹത്യയുടെ വക്കിൽ നില്‍ക്കുമ്പോള്‍ ആരെയും പേടിക്കേണ്ട കാര്യമില്ല'; അന്വേഷണവുമായി സഹകരിക്കുമെന്ന് സ്വപ്ന

Web Desk   | Asianet News
Published : Feb 08, 2022, 11:27 AM ISTUpdated : Feb 08, 2022, 11:34 AM IST
'ആത്മഹത്യയുടെ വക്കിൽ നില്‍ക്കുമ്പോള്‍ ആരെയും പേടിക്കേണ്ട കാര്യമില്ല'; അന്വേഷണവുമായി സഹകരിക്കുമെന്ന് സ്വപ്ന

Synopsis

കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കേണ്ട പൂർണ ഉത്തരവാദിത്വം അന്വേഷണ ഏജൻസികൾക്കാണെന്ന് സ്വപ്ന പറഞ്ഞു. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞുള്ള സ്വപ്നയുടെ ഓഡിയോ ക്ലിപ്പാണ് കസ്റ്റഡിയിലിരിക്കെ പുറത്ത് വന്നത്. ഇത് തന്നെക്കൊണ്ട് പറയിപ്പിച്ച കാര്യങ്ങളാണെന്ന് സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ(interview) പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്(swapna suresh). കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി പൂർണമായി സഹകരിക്കും. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഏജൻസികളോട് പറയും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് കിട്ടിയിട്ടില്ല. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇ മെയിലിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. സമൻസ് കിട്ടിയാൽ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. 

കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കേണ്ട പൂർണ ഉത്തരവാദിത്വം അന്വേഷണ ഏജൻസികൾക്കാണെന്ന് സ്വപ്ന പറഞ്ഞു. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞുള്ള സ്വപ്നയുടെ ഓഡിയോ ക്ലിപ്പാണ് കസ്റ്റഡിയിലിരിക്കെ പുറത്ത് വന്നത്. ഇത് തന്നെക്കൊണ്ട് പറയിപ്പിച്ച കാര്യങ്ങളാണെന്ന് സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നും താൻ വായ തുറക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും സ്വപ്ന ആരോപിച്ചിരുന്നു

ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യമാണ്. ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോപങ്ങളെക്കുറിച്ചും ആണ് പറയാൻ ഉള്ളത്. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.

ശിവശങ്കറിന്റെ പുസ്തകം വിശ്വസിക്കാമെന്നും സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അവിശ്വസനീയമെന്നും പ്രതികരിച്ച സി പി എം നേതാവ് ആനത്തലവട്ടം ആനന്ദനും സ്വപ്ന മറുപടി നൽകി. ആരുടെയും സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടന്നായിരുന്നു സ്വപ്നയുടെ പ്രതികരണം

താൻ ചെയ്തത് എല്ലാം ശിവശങ്കർ കൂടി അറിഞ്ഞിട്ടാണെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പോര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'