സുപ്രിം കോടതിയിൽ കേരളത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് പുനർ നിയമനം

By Dhanesh RavindranFirst Published Nov 23, 2022, 4:30 PM IST
Highlights

സ്റ്റാന്‍റിംഗ് കൗൺസൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെയാണ് മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമനം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 


ദില്ലി:  സുപ്രിം കോടതിയിൽ സംസ്ഥാനത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് പുനർ നിയമനം നൽകി സംസ്ഥാന സർക്കാർ. സ്റ്റാന്‍റിംഗ് കൗൺസൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെയാണ് മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമനം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ എടുത്തത്.

1993 മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകനായ സി.കെ ശശി എറണാകുളം സ്വദേശിയാണ്. തൃശ്യൂർ ചാവക്കാട് സ്വദേശിയായ നിഷെ രാജൻ ഷോങ്കർ 1998 -ലാണ് സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. നിഷെ രാജൻ ഷോങ്കർ തൃശൂർ സർക്കാർ ലോ കോളേജിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്.. 2016 ലാണ് ഇരുവരെയും സ്റ്റാന്‍റിംഗ് കൗൺസൽമാരായി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ തവണയും ഇരുവർക്കും സർക്കാർ കാലാവധി നീട്ടി നൽകിയിരുന്നു. 

click me!