വയനാട് ദുരന്തം:സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു,ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Published : Jul 30, 2024, 03:21 PM ISTUpdated : Jul 30, 2024, 03:24 PM IST
വയനാട് ദുരന്തം:സംസ്ഥാനത്ത് ഇന്നും നാളെയും  ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു,ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Synopsis

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണു സ്‌പെഷ്യൽ ഓഫിസറെ നിയോഗിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.

തകർന്നടിഞ്ഞ് അട്ടമലയും ചൂരൽമലയും; രക്ഷാപ്രവർത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം

'കനത്തിൽ പെയ്ത്ത്'; ആശങ്കയേറ്റി പുത്തുമലയും മുണ്ടക്കൈയും, വയനാട്ടിൽ ഇടവേളക്ക് ശേഷം കനത്തമഴയും മണ്ണിടിച്ചിലും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും, കേരളത്തിൽ 2 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
'മിഷൻ 110', മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്ക്; വികസന പ്രവർത്തനങ്ങൾ അനുകൂലമാകും, കുറവ് ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും പി രാജീവ്