വിസിമാരെ വിലക്കാതെ ഗവര്‍ണര്‍; യുജിസി കരട് റെഗുലേഷനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ ദേശീയ കണ്‍വെൻഷൻ ഇന്ന്

Published : Feb 20, 2025, 07:53 AM ISTUpdated : Feb 20, 2025, 10:08 AM IST
വിസിമാരെ വിലക്കാതെ ഗവര്‍ണര്‍; യുജിസി കരട് റെഗുലേഷനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ ദേശീയ കണ്‍വെൻഷൻ ഇന്ന്

Synopsis

ഗവർണറുടെ അതൃപ്തിക്കിടെ യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ വിസിമാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഗവര്‍ണറുടെ നിലപാട്.

തിരുവനന്തപുരം: ഗവർണറുടെ അതൃപ്തിക്കിടെ യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പല വിസിമാരും പരിപാടി ബഹിഷ്കരിച്ചേക്കും.

പ്രതിപക്ഷനേതാവ് വിഡി സതീശൻ പങ്കെടുക്കും. യുജിസി കരട് റെഗുലേഷനെ പ്രതിഷേധിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ വിസിമാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതുസംബന്ധിച്ച വിലക്ക് രാജ്ഭവൻ ഏര്‍പ്പെടുത്തിയിട്ടില്ല. വിസിമാര്‍ക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍.

തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. യുജിസി കരടിനെതിരായ കൺവെൻഷനെന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിസിമാർക്ക് അയച്ച സർക്കുലർ ഗവർണ്ണറുടെ എതിർപ്പിനെ തുടർന്ന് തിരുത്തിയിരുന്നു. രാജ് ഭവൻ ഉടക്കിയതോടെ പല വിസിമാരും വിട്ടുനിൽക്കാനാണ് സാധ്യത. കണ്ണൂര്‍ വിസി അടക്കം പല വിസിമാരും എത്തില്ല. സർക്കുലർ തിരുത്തണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേരള - ആരോഗ്യ സര്‍വകലാശാല വിസിയും പരിപാടിയിൽ പങ്കെടുക്കില്ല. വിട്ടുനിൽക്കുമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്യൂട്ടിൽ കേന്ദ്ര മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമെന്ന് വി.സി അറിയിച്ചു.
 

മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല; സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യത കുറവ്

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം