
തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആന ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് അഞ്ച് കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് തുക വകയിരുത്തിയത്. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് നടത്തി തുക വിതരണം ചെയ്യേണ്ടത്.
നേരത്തെ തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം ഉറപ്പാക്കണം എന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതേതുടർന്ന് പലയിടത്തും പൊലീസും സന്നദ്ധ പ്രവർത്തകരും മൃഗങ്ങൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്. കൊവിഡ് വ്യാപനഭീതിയെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ മൃഗശാലകളിലെ മൃഗങ്ങളും ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലാണ്.
ലോക്ക്ഡൌൺ നീട്ടിയ സാഹചര്യത്തിൽ തെരുവ് നായകൾക്കും മറ്റു മൃഗങ്ങൾക്കും ഭക്ഷണം എത്തിക്കാൻ 80 ലക്ഷതിലധികം രൂപ ഒഡിഷ സർക്കാരും അനുവദിച്ചിട്ടുണ്ട്. ദുരിതശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. തദ്ദേശഭരണസ്ഥാപങ്ങൾക്ക് പണം വീതിച്ചു നൽകും. ഒഡിഷയിൽ 60 കൊവിഡ് ബാധിതരാണുള്ളത്. ഒരാൾ രോഗം ബാധിച്ചു മരിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam