സംസ്ഥാന സർക്കാറിന്റെ വനിതാ ദിനാഘോഷം കനകക്കുന്നിൽ; വനിതാ രത്‌ന പുരസ്‌കാരങ്ങൾ സമ്മാനിക്കും

Published : Mar 05, 2025, 03:07 PM ISTUpdated : Mar 07, 2025, 11:34 AM IST
സംസ്ഥാന സർക്കാറിന്റെ വനിതാ ദിനാഘോഷം കനകക്കുന്നിൽ; വനിതാ രത്‌ന പുരസ്‌കാരങ്ങൾ സമ്മാനിക്കും

Synopsis

മന്ത്രി വീണാ ജോർജ് ആയിരിക്കും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക.

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8ന്  തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം  മാർച്ച് 8ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച്  ആരോഗ്യ മന്ത്രി  വീണാ ജോർജ്ജ് നിർവഹിക്കും. 

ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ  അധ്യക്ഷനാകും. മാർച്ച് 8ന് രാവിലെ 11ന് കാര്യപരിപാടികൾ ആരംഭിക്കും. വനിതാ എഴുത്തുകാരുടെ സംഗമം, സ്ത്രീ പ്രാതിനിധ്യം കുറവുള്ള മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമം, കോളേജ് വിദ്യാർത്ഥിയുടെ സംവാദം എന്നിവയെ തുടർന്ന് കളരിപ്പയറ്റും അരങ്ങേറും. ചടങ്ങിനൊടനുബന്ധിച്ച്  സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് വനിതാ രത്ന പുരസ്‌കാരം നൽകും.

ഐ.സി.ഡി.എസ് പദ്ധതി പ്രവർത്തനത്തിൽ മികവുപുലർത്തിയവർക്കായുള്ള അവാർഡുകളും സമ്മാനിക്കും.  മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, ശശി തരൂർ എം.പി., വി കെ പ്രശാന്ത് എം.എൽ.എ, മെയർ ആര്യ രാജേന്ദ്രൻ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, വിനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ