
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ സംസ്ഥാനത്തിൻ്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിൽ ഉള്ളത്. ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. കൂടുതൽ വിക്സിൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളെക്കാൾ കാര്യക്ഷമമായി രോഗികളുടെ കണക്കും മരണനിരക്കും നൽകാൻ കേരളത്തിനാകുന്നുണ്ട്. ആർ.സി.സി മരുന്ന് ക്ഷാമത്തിൽ ഡയറക്ടർ അയച്ച കത്ത് സ്വാഭാവികമെന്നും മെഡിക്കൽ കോർപറേഷൻ സംഭരിക്കാത്ത മരുന്നുകൾക്കാണ്ടാണ് ക്ഷാമം വന്നതെന്നും അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam